Monday, March 23, 2026
No menu items!
Homeവാർത്തകൾകെ.വി. കുര്യൻ എക്സ് എംഎൽഎ അനുസ്മരണവും ഗാന്ധിജയന്തി ദിനാഘോഷവും നടന്നു

കെ.വി. കുര്യൻ എക്സ് എംഎൽഎ അനുസ്മരണവും ഗാന്ധിജയന്തി ദിനാഘോഷവും നടന്നു

മുണ്ടക്കയം: വേലനിലം കുടിവെള്ള പദ്ധതിയുടെ നേതൃത്വത്തിൽ കെ.വി. കുര്യൻ എക്സ് എംഎൽഎ അനുസ്മരണവും ഗാന്ധിജയന്തി ദിനാഘോഷവും നടന്നു. കുടിവെള്ള പദ്ധതി പ്രസിഡണ്ട് ശ്രീ കെ കെ കുര്യൻ പൊട്ടംകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സെക്രട്ടറി കെ പി നാസറുദ്ദീൻ കുന്നുംപുറത്ത്, ജോണി പൊട്ടംകുളം , K.S രാജു, നൗഷാദ് ഇല്ലിക്കൽ, വാർഡ് മെമ്പർ ജോമി തോമസ്, ഷുക്കൂർ കുതിരംകാവിൽ,റോയി കപ്പലുമാക്കൽ ,അഷറഫ് കല്ലുപുരയ്ക്കൽ, കെ.ജി. മുരളീധരൻ, കെ.കെ.ഹനീഫ എന്നിവർ പ്രസംഗിച്ചു.

മുതിർന്ന അദ്ധ്യാപകരെയും റിട്ടേർഡ് വില്ലേജ് ഓഫീസർ മുഹമ്മദ് സുലൈമാനെയും ആദരിച്ചു. ആശാഭവൻ അംഗങ്ങൾക്ക് വസ്ത്ര വിതരണവും, സ്നേഹ വിരുന്നും നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments