Monday, March 23, 2026
No menu items!
Homeവാർത്തകൾകെ ഫോൺ പദ്ധതിയിലെ ഡാറ്റാ പരിധി വർധിപ്പിച്ചു

കെ ഫോൺ പദ്ധതിയിലെ ഡാറ്റാ പരിധി വർധിപ്പിച്ചു

ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന കെ ഫോൺ പദ്ധതിയിലെ ഡാറ്റാ പരിധി വർധിപ്പിച്ചു. 20 എംബിപിഎസ് വേഗത്തിൽ ദിവസം 1.5 ജിബിയായിരുന്നത്‌ ഒരു മാസത്തേക്ക് 1000 ജിബിയാക്കിയാണ് ഉയർത്തിയത്. ഇന്റർനെറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുള്ള ആദിവാസി മേഖലകളിലും ദ്വീപ് പ്രദേശങ്ങളിലുമടക്കം സംസ്ഥാനത്താകെ 8099 ബിപിഎൽ കണക്‌ഷനാണ്‌ കെഫോൺ ഇതുവരെ സൗജന്യമായി നൽകിയത്.

ബിപിഎൽ വിഭാഗക്കാർക്ക് പുതിയ സൗജന്യ കെ ഫോൺ കണക്‌ഷനുകൾക്കായി ഓൺലൈനായി അപേക്ഷിക്കാം. https://selfcare.kfon.co.in/ewsenq.php ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമർപ്പിക്കണം. റേഷൻ കാർഡ് ഉടമയുടെ പേരിലാണ് അപേക്ഷിക്കേണ്ടത്‌. കണക്‌ഷൻ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പിൽ മാർക്ക് ചെയ്യാനും സൗകര്യമുണ്ട്. 9061604466 എന്ന വാട്സാപ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ തുടർനടപടികൾ വാട്സാപ്പിലൂടെയും അറിയാനാകും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങൾ നൽകുക.

നിലവിൽ കെഫോൺ സേവനങ്ങൾ ലഭ്യമായ പ്രദേശങ്ങൾക്ക് മുൻഗണന. ഇന്റർനെറ്റിന്റെ പരിധിയിൽനിന്ന് ആരും മാറ്റിനിർത്തപ്പെടരുതെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം പൂർത്തീകരിക്കാനാണ് കെ ഫോൺ ശ്രമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments