ഉള്ളിയേരി: കൂമുള്ളി സെയ്തു മുഹമ്മദിന്റെ വീടിനടുത്തു കടുവയെ കണ്ടതായി വാർത്ത. തിങ്കളാഴ്ച രാത്രി 11 മണിക്ക് പറമ്പിൽ കാടിളകുന്ന ശബ്ദം കേട്ടപ്പോൾ അയൽവാസിയായ ഒരാൾ ഒരു വലിയ ജീവിയെ കണ്ടു. മൊബൈലിൽ പകർത്തി. അതിന് കടുവയുമായി സാമ്യമുണ്ട്. രാത്രിയിൽ നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലതെത്തി തിരച്ചിൽ തുടങ്ങി. അത് കടുവയാണെന്ന് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇന്ന് പകലും തിരച്ചിൽ തുടരും.
സെയ്തു മുഹമ്മദിന്റെ വീട്ടിൽ പശുഫാം ഉണ്ട്. കടുവയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്. ” കടുവയുമായി സാമ്യമുണ്ടെന്നാണ് ഫോട്ടോയിൽ കാണുന്നത്. ഇന്നലെ രാത്രി പോലീസും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയതാണ്. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരുമെന്ന് വാർഡ് മെമ്പറായ ബൈജു കൂമുള്ളി അറിയിച്ചു.



