Monday, February 23, 2026
No menu items!
Homeവാർത്തകൾകൂട്ടിക്കൽ പ്രളയ ദുരന്തത്തിന്റെ ഓർമ്മദിനം

കൂട്ടിക്കൽ പ്രളയ ദുരന്തത്തിന്റെ ഓർമ്മദിനം

2021 ഒക്ടോബർ 16 ന് ആണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഉരുൾ പൊട്ടലിലും, മണ്ണിടിച്ചിലിലും, വെള്ളപൊക്കത്തിലും കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലായി 22 ഓളം ജീവനുകൾ ആണ് നഷ്ടപെട്ടത്. ഒരേ സമയം പല സ്ഥലങ്ങളിലായി ഉണ്ടായ ഉരുൾ പൊട്ടലിൽ നിരവധി വീടുകൾ മുഴുവനായും ഭാഗികമായും തകർന്നു. ഏക്കറ് കണക്കിന് കൃഷി ഭൂമികൾ, ചെറുതും വലുതുമായി 44 ഓളം പാലങ്ങൾ, നിരവധി റോഡുകൾ എന്നിവയെല്ലാം ഒഴുകിപ്പോയി. വളർത്തു മൃഗങ്ങൾ, ജീവനോപാധികൾ ഒക്കെ നഷ്ടപ്പെട്ട് നിരവധി പേർ നിരാലംബർ ആയി. ഒരുപാട് വീടുകൾ വാസയോഗ്യമല്ലാതെയായി. പഞ്ചായത്ത്‌ ഓഫീസ്, ബാങ്ക്, സപ്ലൈകോ സൂപ്പർ മാർക്കറ്റ്, കടകൾ എന്നിവടങ്ങളിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി. പുല്ലകയാർ കര കവിഞ്ഞൊഴുകി കൂട്ടിക്കൽ ടൗൺ മുഴുവൻ വെള്ളത്തിനടിയിലായി. അങ്ങനെ നാശനഷ്ടങ്ങൾ വിതച്ച് നാടിനെ നടുക്കിയ ദുരിത പെയ്ത്തിന് ഇന്ന് 3 ആണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments