കുറവിലങ്ങാട്: കുറിച്ചിത്താനംപൂത്തൃക്കോവിൽ ക്ഷേത്രത്തിലും കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലും ഈ വർഷത്തെ ആയില്യംപൂജ നാളെ (ഒക്ടോബർ 16-ാം തിയ്യതി ) രാവിലെ 9.30 ന് ആരംഭിച്ച് 10 മണിയോടു സമാപിക്കുന്നതാണ്.
വർഷത്തിലൊരിക്കൽ ( കന്നിമാസത്തിലെ ആയില്യം നാളിൽ ) മാത്രം നടത്തുന്ന ആയില്യംപൂജക്ക് ധാരാളം ഭക്തജനങ്ങൾ പങ്കെടുക്കുന്നു.
സർപ്പദോഷങ്ങൾ ഒഴിവായി കിട്ടുവാനും നാഗദേവതകളുടെ പ്രീതിക്കുമായി ഭക്തജനങ്ങൾ
ആയില്യം പൂജ, നൂറുംപാലും,
കദളിപ്പഴനിവേദ്യം, മഞ്ഞൾ പൊടി തുടങ്ങിയ വഴിപാടുകൾ നടത്തിവരുന്നു.
അന്നേ ദിവസം ക്ഷേത്രദർശനം നടത്താൻ സാധിക്കാതെ വരുന്ന ഭക്തജനങ്ങൾക്ക്
പേരും നക്ഷത്രവും അയച്ചു തന്ന് വഴിപാടുകൾ നടത്താവുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.9497752506
കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിൽ നടത്തുന്ന ആയില്യം പൂജ നാളെ (16)നടക്കും. രാവിലെ 9. 30 ന് ദർശനം. പൂജയ്ക്ക് മേൽശാന്തി പൊതിയിൽ ഇല്ലത്ത് അനൂപ് കേശവൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.ഭക്തർക്ക് അവരുടെ പേരിലും നാളിലും ആയില്യം പൂജ നടത്താൻ അവസരമുണ്ട്.ഫോൺ 9495034309.9447289068



