കുറവിലങ്ങാട്: അഖിലഭാരത അയ്യപ്പ സേവാസംഘം 942-ാം നമ്പർ കുറവിലങ്ങാട് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീമഹാദേവക്ഷേത്രത്തിൽ ആയില്യം പൂജാ മഹോത്സവം ഇന്ന് (നവംബർ 12, ബുധനാഴ്ച – 1201 തുലാം 26) ഭക്തിപൂർവ്വം ആചരിക്കുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും.
പൂജാകർമ്മങ്ങൾക്ക് തുരുത്തിയിൽ ഇല്ലത്ത് ബ്രഹ്‌മശ്രീ ടി. എസ്. ശ്രീകുമാർ നമ്പൂതിരിയാണ് നേതൃത്വം നൽകുന്നത്.
രാവിലെ 5.00ന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. 6.00ന് അഭിഷേകം, മലർനിവേദ്യം, വിശേഷാൽ പൂജകൾ, 8.30ന് ധാര, 9.00ന് സർപ്പപൂജ, നൂറുംപാലും, തളിച്ചുകൊട എന്നിവ നടക്കും. ഉച്ചയ്ക്ക് 11.30ന് പ്രസാദമൂട്ടോടെ മഹോത്സവച്ചടങ്ങുകൾ സമാപിക്കും.
ഭക്തജനങ്ങളുടെ സാന്നിധ്യത്തോടെ ക്ഷേത്രപരിസരം ആധ്യാത്മികോത്സവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്.



