Thursday, March 26, 2026
No menu items!
Homeവാർത്തകൾകുറവിലങ്ങാട് പള്ളിക്കവലയിൽ മലിനജലം: പകർച്ചവ്യാധി ഭീഷണി, നൂറിലധികം പേർ ചികിത്സ തേടി

കുറവിലങ്ങാട് പള്ളിക്കവലയിൽ മലിനജലം: പകർച്ചവ്യാധി ഭീഷണി, നൂറിലധികം പേർ ചികിത്സ തേടി

കുറവിലങ്ങാട്:കുറവിലങ്ങാട് പള്ളിക്കവലയിൽ എം.സി. റോഡിനോട് ചേർന്നുള്ള ഓടകളിൽ കഴിഞ്ഞ രണ്ട് മാസത്തിലധികമായി മലിനജലം കെട്ടിക്കിടക്കുന്നതിനെ തുടർന്ന് പ്രദേശവാസികൾ ഗുരുതര ആരോഗ്യഭീഷണിയിലാണ്. ഓടകളിൽ വെള്ളം ഒഴുകാതെ കെട്ടിക്കിടക്കുന്നതോടെ കൊതുക് ശല്യം രൂക്ഷമായി, ദുർഗന്ധം വ്യാപിച്ചു, പ്രദേശം ദുരിതത്തിലായിരിക്കുകയാണ്.
ഓടകൾക്കടുത്തുള്ള കിണറുകളിലെ ശുദ്ധജലം പോലും മലിനമായതായി നാട്ടുകാർ ആരോപിക്കുന്നു. ഈ വെള്ളം ഉപയോഗിച്ചവർക്ക് ചൊറിച്ചിൽ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതായും പറയുന്നു. ദുർഗന്ധം കാരണം വഴിയാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.
ഇതിനിടെ, അടുത്തിടെ നടന്ന തിരുന്നാൾ സമയത്ത് പ്രദേശത്തെ താല്ക്കാലിക കടകളിൽ നിന്ന് ഭക്ഷണസാധനങ്ങളും ഐസ്‌ക്രീവും കഴിച്ച നൂറിലധികം പേർ അസ്വസ്ഥതയെ തുടർന്ന് കോട്ടയം ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായും വിവരം ലഭിച്ചു. മലിനജല പ്രശ്‌നവുമായി ഇതിന് ബന്ധമുണ്ടാകാമെന്ന ആശങ്ക നാട്ടുകാർ പങ്കുവെക്കുന്നു.
സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ രാജേഷ് കുര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പും പഞ്ചായത്തും അടിയന്തര ശുചീകരണ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

“രണ്ടുമാസമായി ദുരിതത്തിലാണ്. കുടിവെള്ളം പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ. ഉടൻ നടപടി വേണമെന്നാണ് പ്രദേശവാസികൾ പറയുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments