കുറവിലങ്ങാട്: കുറവിലങ്ങാട് ഇടവകയിൽ ദുക്റാന തിരുനാൾ സഭാ ദിനമായി ആചരിച്ചു.രാവിലെ 5 30ന് പരിശുദ്ധ കുർബാനയ്ക്കു ശേഷം ലദീഞ്ഞും കൊടിയേറ്റും നടത്തി.സീനിയർ അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മണിയൻചിറ തിരുനാൾ കൊടിയേറ്റ് നടത്തി.
തുടർന്ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി പരിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
ഫാ തോമസ് താന്നിമലയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുന്നാൾ റാസ കുർബാന അർപ്പിച്ചു. ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ജോസഫ് ചൂരക്കൽ, ഫാ ആൻ്റണി വാഴക്കാല എന്നിവർ സഹകാർമികരായി.
എസ്. എം. വൈ .എം . സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് സഭാ ദിനത്തിൽ കൽക്കുരിശിൻ ചുവട്ടിൽ മെഗാ മാർഗംകളി നടത്തി. ഡയറക്ടർ ഫാ. ജോസഫ് ചൂരക്കൽ, പ്രസിഡൻ്റുമാരായ സെബാസ്റ്റ്യൻ പൊയ്യാനി , അമല ബെന്നി കോച്ചേരി,എന്നിവർ നേതൃത്വം കൊടുത്തു.
അമ്പതിലധികം കലാകാരികൾ മാർഗംകളിക്ക് അണിചേർന്നു .
സഭാദിനത്തോടനുബന്ധിച്ച് സൺഡേ സ്കൂളിൻറെ നേതൃത്വത്തിൽ വിശ്വാസ പരിശീലന ദിനം ആചരിച്ചു. മിഷൻ ലീഗ് പ്രവർത്തനവർഷം ഉദ്ഘാടനവും നടന്നു.ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ഫാ. ആൻറണി വാഴക്കാലായിൽ ,ഹെഡ്മാസ്റ്റർ ഡോ. റെന്നി ആശാരിപറമ്പിൽ, മിഷൻ ലീഗ് പ്രസിഡണ്ട് ഫ്രാൻസിസ്കോ പുത്തൻകണ്ടം,സി. മെൽബി തുടങ്ങിയവർ പ്രസംഗിച്ചു.വിശ്വാസ പരിശീലന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ജോസഫ് നെടിയത്തിനെ ആദരിച്ചു. വൈദികരുടെ തോമസ് നാമഹേതുക തിരുനാൾ ആഘോഷവും നടത്തി.ഫാ ജോസ് കോട്ടയിൽ സംസാരിച്ചു.



