Monday, August 4, 2025
No menu items!
Homeവാർത്തകൾകുമരകം ഗവ. എച്ച്.എസ്.എസിൽ ലീഗൽ ലിറ്ററസി ക്ലബ്‌ ഉദ്ഘാടനം ചെയ്തു

കുമരകം ഗവ. എച്ച്.എസ്.എസിൽ ലീഗൽ ലിറ്ററസി ക്ലബ്‌ ഉദ്ഘാടനം ചെയ്തു

കുമരകം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കോട്ടയം ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ലീഗൽ ലിറ്ററസി ക്ലബ്‌ രൂപീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല ലീഗൽ സർവീസ്സസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി. പ്രവീൺ കുമാർ ക്ലബ്‌ ഉദ്ഘാടനം ചെയ്തു. നിയമ ബോധനത്തിലൂടെ സമൂഹത്തിൽ ഉത്തമ പൗരന്മാരായി വളരാനും അതുവഴി അശരണരും, പാർശ്വവൽക്കരിക്കപെട്ടവരുടെ ശബ്ദമാകാൻ ഇത്തരം ക്ലബുകൾ കഴിയുമെന്നും അദ്ദേഹം കുട്ടികളെ ഉൽബോധിപ്പിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ്‌ വി.എസ് സുഗേഷ് അധ്യക്ഷ വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പി.എക്സ്.ബിയട്രീസ് മരിയ സ്വാഗതം പറഞ്ഞു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്ഷൻ ഓഫീസർ ആർ.അരുൺ കൃഷ്ണ, ലീഗൽ ലിറ്ററസി ക്ലബ്‌ കോർഡിനേറ്റർ റ്റി.സത്യൻ, പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം സാബു ശാന്തി, വോക്കേഷനണൽ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.എസ്സ് ബിജീഷ്, ഹൈസ്കൂൾ സീനിയർ അദ്ധ്യാപകൻ കെ.എസ്സ് വിജയകുമാർ, സ്റ്റാഫ്‌ സെക്രട്ടറി റ്റി.ഒ നിഷാന്ത്, സ്കൂൾ ലീഡർ ഗൗരി ശങ്കരി, അലീന ഷിബു, ലീഗൽ ലിറ്ററസി അസിസ്റ്റന്റ് കോർഡിനേറ്റർ ബിബിൻ തോമസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments