തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രി ദന്ത ചികിത്സാ വിഭാഗത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി ഷെയർ ആൻഡ് കെയർ. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്യാമറയും ഡെൻ്റൽ ചെയറും അനുബന്ധ ഉപകരണങ്ങളും കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റുമായ ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ.വി മണികണ്‌ഠൻ, ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ എന്നിവർ സംസാരിച്ചു.



