Thursday, March 5, 2026
No menu items!
Homeവാർത്തകൾകുട്ടികളുടെ ഭിന്നശേഷി ദിനാചാരണം

കുട്ടികളുടെ ഭിന്നശേഷി ദിനാചാരണം

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പർ പ്രൈമറി സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾപ്പെടുത്തി സ്പെഷ്യൽ അസ്സംബ്ലി സംഘടിപ്പിച്ചു. ഭിന്നശേഷിയുള്ള വ്യക്തികൾക്ക് തുല്യ അവസരം, അവകാശ സംരക്ഷണം, പൂർണപങ്കാളിത്തം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ ബിഗ് ക്യാൻവാസ് ശ്രദ്ദേയമായി. സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ എല്ലാവർഷവും ഈ ദിനമാചരിക്കുന്നത്. ഉള്‍ച്ചേര്‍ന്നതും സുസ്ഥിരവുമായ ലോകസൃഷ്ടിക്ക് ഉതകും വിധം ഭിന്നശേഷിക്കാരായ മനുഷ്യരുടെ നേതൃപാടവത്തെ ശക്തിപ്പെടുത്തണമെന്നാണ് ഐക്യരാഷ്ടസഭാ സമിതിയുടെ ഈ വർഷത്തെ ആഹ്വാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments