Tuesday, July 8, 2025
No menu items!
Homeവാർത്തകൾകിടപ്പുരോഗികൾക്ക് 'സ്നേഹ സദൻ' ഒരുക്കി ഇരിങ്ങാലക്കുട രൂപത

കിടപ്പുരോഗികൾക്ക് ‘സ്നേഹ സദൻ’ ഒരുക്കി ഇരിങ്ങാലക്കുട രൂപത

ചെങ്ങമനാട്: ഇരിങ്ങാലക്കുട രൂപത ദിനാഘോഷത്തോടനുബന്ധിച്ച് മാരാങ്കോട് കൂർക്കമറ്റത്ത് ആരംഭിച്ച കിടപ്പുരോഗികൾക്കുള്ള ‘സ്നേഹ സദൻ’ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത ആശീർവദിച്ച് ഉദ്ഘാടനം ചെയ്തു.

ഇരുപത് കിടപ്പുരോഗികൾക്ക് പരിചരണം നൽകാനുള്ള സൗകര്യങ്ങളാണ് സ്നേഹ സദനിൽ ഒരുക്കിയിട്ടുള്ളത്. ഇരിങ്ങാലക്കുട പൊറത്തുശ്ശേരി അഭയ ഭവന്റെ അനുബന്ധസ്ഥാപനമാണിത്. ഈ രണ്ട് ഇടങ്ങളിലും നിർമ്മല ദാസി സിസ്റ്റേഴ്സ് ശുശ്രൂഷ നടത്തുന്നു. പൊതുസമ്മേളനത്തിൽ രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഫാദർ ജോളി വടക്കൻ, ബെന്നി ബഹനാൻ എം.പി., സനീഷ് കുമാർ ജോസഫ് എം.എൽ.എ., പഞ്ചായത്ത് പ്രസിഡൻറ് ജയിംസ് കുറ്റിക്കാടൻ , ഫൊറോന വികാരി ഫാദർ ലിജു പോൾ പറമ്പത്ത്, മാരാങ്കോട് വികാരി ഫാദർ കിൻസ് എളങ്ങുന്നപുഴ, സ്നേഹസദൻ ഡയറക്ടർ ഫാദർ ജിനോജ് കോലഞ്ചേരി, അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ഷാബു പുത്തൂർ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments