Wednesday, June 25, 2025
No menu items!
Homeവാർത്തകൾകാർഷിക യൂത്ത്പാർലമെന്റ്

കാർഷിക യൂത്ത്പാർലമെന്റ്

നെഹ്‌റുയുവകേന്ദ്ര, ശ്രദ്ധ തൃശൂർ എന്നിവയുടെ സംയുക്തആഭിമുഖ്യത്തിൽ “കാർഷികയുത്ത് പാർലമെന്റ് ” ചേലക്കര മേപ്പാടം ഹൈടെക് അഗ്രിക്കൾച്ചർ ഫാമിൽ വെച്ച് നടത്തിയ ചടങ്ങ് പഴയന്നൂർ ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം. അഷ്‌റഫ്‌ ഉത്ഘാടനം നിർവഹിച്ചു. പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം അധ്യക്ഷൻ അരുൺ കാളിയത്ത്, നെഹ്‌റു യുവകേന്ദ്ര ജില്ലാ ഓഫീസർ സി. ബിൻസി, ചേലക്കര കൃഷി ഓഫീസർ സി. ആർ. രേഖ, ശ്രദ്ധ പ്രസിഡന്റ്‌ എൻ. അച്യുതൻ, ഡയറക്ടർ രാമു ചാത്തനാത്ത്,ജനറൽ സെക്രട്ടറി വി. സുമേഷ്, സെക്രട്ടറി സി. പി. ഷനോജ് എന്നിവർ സംസാരിച്ചു. ബിന്ദു പ്രിയേഷ് ചർച്ചകൾ നിയന്ത്രിച്ചു. ട്രഷ്റർ സാന്ദ്ര അരുൺ നന്ദി രേഖപ്പെടുത്തി. ചേലക്കര ഗവണ്മെന്റ് പോളിടെക്‌നിക്, ചേലക്കര ഗവണ്മെന്റ് ആർട്സ് & സയൻസ് കോളേജ്, കേരളകലാമണ്ഡലം തുടങ്ങിയസ്ഥാപനങ്ങളിലെ എൻ. എസ്. എസ് വളണ്ടിയർമാർ കാർഷികയുത്ത് പാർലിമെന്റിൽ പങ്കെടുത്തു. ചടങ്ങിൽ കർഷകരായ എ. രാമകൃഷ്ണൻ നമ്പിശൻ വാഴാലിപ്പാടം,ജോസഫ് മാസ്റ്റർ ലസിയും ചേലക്കര, കെ. യു. അജിത് കൃഷ്ണൻ പൈങ്കുളം എന്നിവരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments