Sunday, December 21, 2025
No menu items!
HomeCareer / job vacancyകാസർകോട് കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം

കാസർകോട് കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം

കേരളത്തിലെ ഒരേയൊരു കേന്ദ്ര സര്‍വകലാശാലയായ കാസർകോട് പെരിയയിലുള്ള കേന്ദ്ര സര്‍വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 1 ന് രാത്രി വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. സംസ്ഥാനത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങളിലൊന്നായ കാസർകോട് കേന്ദ്ര സര്‍വകലാശാലയുൾപ്പടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി – പിജി) യിലൂടെയാണ് പ്രവേശനം.26 പിജി പ്രോഗ്രാമുകളാണ് കേരളത്തിലുള്ളത്. ഇതില്‍ എല്‍.എല്‍.എം, തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍കോട് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്.

അപേക്ഷാ ക്രമം ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.2025 ഫെബ്രുവരി 1ന് രാത്രി 11.50 വരെ അപേക്ഷിക്കാം.ഫെബ്രുവരി 2ന് രാത്രി 11.50 വരെ ഫീസ് അടക്കാനവസരമുണ്ട്.ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം.സര്‍വകലാശാല വെബ്‌സൈറ്റും എന്‍ടിഎ വെബ്സൈറ്റും സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ (കോഴ്‌സുകള്‍, യോഗ്യത, പരീക്ഷാ വിവരങ്ങള്‍) ലഭിക്കുന്നതാണ്.

മാര്‍ച്ച് 13 മുതല്‍ 31 വരെയുള്ള തീയതികളിൽ, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടക്കും.വിവിധ പ്രോഗ്രാമുകളും സീറ്റുകളും1.എം.എ. എക്കണോമിക്സ് (40)2.എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40)3.എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി (40)4.എം.എ. ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40)5.എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് (40)6.എം.എ. മലയാളം (40)7.എം.എ. കന്നഡ (40)8.എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് (40)9.എംഎസ്ഡബ്ല്യു (40)10.എം.എഡ് (40)11.എംഎസ് സി സുവോളജി (30)12. എംഎസ് സി . ബയോകെമിസ്ട്രി (30)13.എംഎസ് സി . കെമിസ്ട്രി (30)14. എംഎസ് സി . കംപ്യൂട്ടര്‍ സയന്‍സ് (30)15.എം.എസ് സി.എന്‍വിയോണ്‍മെന്റല്‍ സയന്‍സ് (30)16.എംഎസ് സി .ജീനോമിക് സയന്‍സ് (30)17.എംഎസ് സി . ജിയോളജി (30)18. എംഎസ് സി . മാത്തമാറ്റിക്സ് (30)19.എംഎസ് സി . ബോട്ടണി (30)20. എംഎസ് സി ഫിസിക്സ് (30)21. എംഎസ് സി യോഗ തെറാപ്പി (30)22.എല്‍എല്‍എം (40)23.മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30)24.എംബിഎ – ജനറല്‍ (40)25. എംബിഎ – ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് (40)26.എംകോം (40)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.nta.ac.inwww.cukerala.ac.in, ഹെല്‍പ്പ് ഡസ്‌ക്-01140759000, ഇ -മെയില്‍helpdesk-cuetpg@nta.ac.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments