ചേലക്കര: കേരളത്തിലെ പ്രസിദ്ധമായ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ചേലക്കര കാളിയാറോഡ് പള്ളിയിലെ മത സൗഹാർദ ചന്ദനകുടം ആണ്ട് നേർച്ച 2025 ഫെബ്രുവരി 13,14,15 തിയ്യതികളിലായി നടകുമെന്ന് ജമാഅത്ത് കമിറ്റി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
സൂഫിവര്യനായ ശൈഖ് അബ്ദുൽ റഹ്മാൻ (റ) എന്നവരുടെ അന്ത്യവിശ്രമ സ്ഥലമായ കാളിയാർ റോഡ് പള്ളി കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാണ്. പ്രതിദിനം നൂറുകണക്കിനു ഭക്തരാണ് ഈ തീർത്ഥാടന കേന്ദ്രത്തിൽ പ്രാർത്ഥന കർമ്മങ്ങൾക്കായ് എത്തിചേരുന്നത്.
ഒരു നാടിന്റെ മത സൗഹാർദം ഊട്ടിയുറപ്പിക്കുന്ന ചന്ദനകുടം ആണ്ട് നേർച്ചക്ക് നാനാജാതി മതസ്ഥർ നേർച്ച സമർപ്പണം നടത്തും. വിവിധ മുസ്ലിം കലാരൂപങ്ങളും നാടൻ കലാരൂപങ്ങളും പൊലിമ വർദ്ധിപ്പിക്കുന്ന ചന്ദനകുടം നേർച്ചകാണുവാൻ ലക്ഷകണക്കിന് വിശ്വാസികളാണ് കാളിയാറോഡ് ജാറത്തിൽ എത്തിചേരുക.



