നെടുമങ്ങാട് : കുശര്‍കോട് കാരുണ്യ പുരുഷ സ്വയം സഹായ സംഘത്തിന്റെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. സംഘത്തിന്റെ നാലാമത് വാര്‍ഷികവും ഓണാഘോഷപരിപാടിയും സംഘം കോഡിനേറ്റര്‍ എസ്.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.ഡൊമിനിക്ക് അധ്യക്ഷനായി. സെക്രട്ടറി ബി.വിനോദ് കുമാര്‍, കൗണ്‍സിലര്‍ എം.എസ് ബിനു, എസ്.സജീവ്, കെ.വിജയന്, കെ.ഉദയകുമാര്‍, മണിയന്, വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി. തുടര്‍ന്ന് ഓണക്കോടി വിതരണവും നടന്നു.



