കായംകുളം: കായംകുളം ഉപജില്ല കായികമേള 17 മുതൽ 19 വരെ ചത്തിയാറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ നടക്കുന്നു. ഉപജില്ലയിലെ എൽ. പി, യു. പി, എച്ച്.എസ്, എച്ച്. എസ്സ്. എസ്സ് എന്നീ വിഭാഗങ്ങളിലെ 1897 കുട്ടികൾ 128 ഇനങ്ങളിലായി പങ്കെടുക്കുന്നു.
താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി.വേണുവിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മാവേലിക്കര എം.എൽ.എ എം.എസ് അരുൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. സിന്ധു സ്വാഗതം പറഞ്ഞു.
സമ്മേളനത്തിൽ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ, അധ്യാപക സംഘടന നേതാക്കൾ, കായികമേള കൺവീനർ, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ ആശംസകൾ അറിയിച്ചു.



