തൈക്കാട്ടുശ്ശേരി: എം എൻ കവലയിൽ യാത്രക്കാർക്ക് അത്താണിയായിരുന്ന കാത്ത് നിൽപ്പുപുരയുടെ ഭിത്തി തകർന്ന നിലയിൽ. ഇന്ന് രാവിലെ പ്രഭാതസവാരിക്കാരാണ് ഭിത്തി തകർന്നത് കണ്ടത്.സാമുഹിക വിരുദ്ധർ പൊളിച്ചതാവാം എന്നും കരുതുന്നുണ്ട്. സ്വാഭാവികമായി വീഴാൻ വഴിയില്ലായെന്നാണ് നാട്ടുകാർ പറയുന്നത്. വാർഡ് പ്രതിനിധി എൻ ജോഷി സ്ഥലം സന്ദർശിച്ചു. പോലീസിന് പരാതി നല്കാനുള്ള നീക്കം ആരംഭിച്ചു.ഗാഡി സ്മാരക ഗ്രാമസേവാ കേന്ദ്രം, അനശ്വര വെഎസ്.എസ്, നവോദയ വെ എസ് എസ് ,എന്നി സന്നദ്ധ സംഘടനയാണ് കാത്ത് നിൽപ്പുപുര നിർമ്മിച്ചത്.



