കാട്ടാക്കട : മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ കിളിയൂര്‍ അജിത്ത് രചിച്ച നാട്ടറിവിലെ കാട്ടാല്‍ എന്ന പുസ്തകം പ്രകാശിതമായി. കാട്ടാക്കട നിയോജക മണ്ഡലത്തിലെ നാട്ടറിവുകളും ചരിത്രവും സംയോജിപ്പിച്ചുകൊണ്ട് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന പുസ്തകം ഐ.ബി.സതീഷ് എം.എല്‍.എ പ്രകാശനം ചെയ്തു.
കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.സത്യന് അധ്യക്ഷനായി. കലാ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.



