കാഞ്ഞിരപ്പള്ളി: കുടുംബശ്രീ ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന ഗവൺമെന്റ് പദ്ധതിയായ ഹോം ഷോപ്പ് പദ്ധതിക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ എച്ച് എസ് ഓ മാരെ ആവശ്യമുണ്ട്. കമ്മീഷൻ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഒഴിവു സമയങ്ങൾ വിനിയോഗിച്ചുകൊണ്ട് പ്രതിമാസം ഇരുപതിനായിരത്തിലധികം രൂപ നേടുവാനുള്ള അവസരമുണ്ട്.
കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. മികച്ച ആശയവിനിമ ശേഷിയും സ്മാർട്ട്ഫോൺ ഉപയോഗവും അറിഞ്ഞിരിക്കണം. ഇന്റർവ്യൂവിന്റെയും പരിശീലനത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ളവർ കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ ഓഗസ്റ്റ് 9ആം തീയതി 2:00 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് 9567628339.