കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ കുറഞ്ഞത് 20സെന്റ് പച്ചക്കറി കൃഷി ചെയ്തിട്ടുള്ളവരോ ചെയ്യാൻ താല്പര്യമുള്ളവരോ ആയ കർഷകർ 2024-25 വർഷത്തെ കരമടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം കാഞ്ഞിരപ്പള്ളി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിൽ അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. കൂടാതെ മഴമറ നിർമിച്ചു പച്ചക്കറി കൃഷി നടത്താൻ താല്പര്യം ഉള്ളവരും കൃഷിഭവനുമായി ബന്ധപ്പെടുക. 9383470769



