മലയിൻകീഴ് : ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും പ്രതീക്ഷകളുമായെത്തുന്ന ചിങ്ങത്തെ വരവേറ്റ് മലയിൻകീഴ് ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കര്‍ഷകദിനം ആചരിച്ചു. മലയിൻകീഴ് മാധവ കവി സംസ്കൃതി കേന്ദ്രത്തിൽ നടന്ന കര്‍ഷക ദിനാചരണ പരിപാടികള്‍ മുതിർന്ന കർഷകയും കുട്ടി കർഷകനും ഐ ബി സതീഷ് എംഎൽഎയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും വിപണനവും വിളംബര ഘോഷ യാത്രയും നടന്നു. ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് എസ് സുരേഷ് ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വിളപ്പിൽ രാധാകൃഷ്ണൻ, എസ്. ചന്ദ്രൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് എ. വത്സല കുമാരി, ഒ. ജി. ബിന്ദു, കൃഷ്ണ പ്രിയ, അനിത ഗോപൻ, ഷാജി തുടങ്ങിയവർ സംസാരിച്ചു. കൃഷി ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു



