കായംകുളം: കൃഷ്ണപുരം പഞ്ചായത്തിലൂടെ നഗരസഭാ പ്രദേശം വഴി കായംകുളം കായലിൽ പതിക്കുന്ന മലയൻ തോട്ടിലെ മാലിന്യങ്ങളും മണ്ണും നീക്കാതെ ഇരുവശവും കമ്പിവേലി കെട്ടിമറിക്കുന്നതിൽ വൻപ്രതിഷേധം. തോടിന്റെ ഇരുകരകളും തകർന്ന നിലയിലാണ്, ഇരുവശത്തെയും വീടുകളിലും, പുരയിടങ്ങളിലും വെള്ളം കയറി ജനങ്ങൾ ദിവസങ്ങളോളം ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയേണ്ട അവസ്ഥ എല്ലാവർഷവും ഉണ്ടാകാറുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണാതെ വശങ്ങളിൽ കമ്പിവേലി കെട്ടി മറക്കുന്നത് തലതിരിഞ്ഞ പരിഷ്കാരമാണെന്ന് മൈത്രി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സലിം മുരുക്കുംമൂട്, ബിനുപാലസ്, പ്രഭാ വിശ്വനാഥൻ, ശശി പൗർണമി എന്നിവർ ആവശ്യപ്പെട്ടു. കമ്പിവേലി കെട്ടുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്നും, മഴക്കാലത്തെ വെള്ളപ്പൊക്കം ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു എന്നും അതിന് കാരണമായ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും,ആഴം എത്രയും വേഗം വർദ്ധിപ്പിക്കണമെന്നും, മാലിന്യ കൂമ്പാരം നീക്കാതെ നടത്തുന്ന പ്രവർത്തികൾ നാട്ടുകാരോട് കാണിക്കുന്ന ദ്രോഹം ആണെന്നും പ്രദേശവാസികൾ പറയുന്നു.



