Thursday, March 5, 2026
No menu items!
Homeവാർത്തകൾകമുകിൻകോട്ട് ആതുര സേവനങ്ങളുമായി ജീവ ഹോസ്പിറ്റൽ

കമുകിൻകോട്ട് ആതുര സേവനങ്ങളുമായി ജീവ ഹോസ്പിറ്റൽ

നെയ്യാറ്റിൻകര:
കമുകിൻകോട്ട് ജീവ മെഡി കെയർ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു. ആധുനിക സംവിധാനങ്ങളോടുകൂടി 24 – മണിക്കൂറും പ്രവർത്തിക്കുന്നആതുരാലയം കമുകിൻകോട് സെൻ്റ് ആൻ്റണീസ് ഇടവക വികാരി റവ.ഫാ. സജി തോമസ് ഉദ്ഘാടനം ചെയ്തു. അവണാ കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. ആതുര സേവന താല്പ്പര്യവും മാനുഷിക പരിഗണനയും പുലര്‍ത്തുന്ന തരത്തിലായിരിക്കും ആശുപത്രിയുടെ പ്രവർത്തനമെന്ന് ഡോ.അഭിഷേക് ,
ഡോ. അപർണ എന്നിവർ അറിയിച്ചു. കൂടാതെ എല്ലാ ചൊവ്വാഴ്ചയും 25- രോഗികൾക്ക് ഷുഗർ, ബി.പി എന്നിവയുടെ പരിശോധനകൾ സൗജന്യമായി നടത്തും. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ, ഗ്രാമപഞ്ചാ. പ്രസിഡൻറ് വി.പി. സുനിൽകുമാർ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ വി.കെ.അവനീന്ദ്രകുമാർ, സി.പി.ഐ (എം ) നെയ്യാറ്റിൻകര ഏര്യ സെക്രട്ടറി ടി.ശ്രീകുമാർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഡോ.അതിയന്നൂർ ശ്രീകുമാർ, കെ.സുധാകരൻ , വെങ്ങാനൂർ ശ്രീകുമാർ, ജെ. ഭാസി എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments