തിരുവനന്തപുരം: കനത്ത മഴ തുടരുന്നു. ഇന്ന് 4 ജില്ലകളിൽ അവധിഅതി തീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കേരളത്തിലെ 3 ജില്ലകളിൽ റെഡ് അലർട്ടും 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു.
ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധിയുണ്ടാകുക.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.



