Monday, February 16, 2026
No menu items!
Homeവാർത്തകൾകണ്ണൂരില്‍ ശക്തമായ മഴയില്‍ പലയിടത്തും നാശ നഷ്ടം; വീടുകള്‍ തകര്‍ന്നു

കണ്ണൂരില്‍ ശക്തമായ മഴയില്‍ പലയിടത്തും നാശ നഷ്ടം; വീടുകള്‍ തകര്‍ന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്നലെയും ഇന്നു രാവിലെയുമായി പെയ്ത ശക്തമായ മഴയില്‍ പലയിടത്തും നാശ നഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടത്താതതും ഓടകള്‍ അടഞ്ഞതും സ്ഥിതി രൂക്ഷമാക്കി. കാറ്റില്‍ പലയിടത്ത് മരങ്ങള്‍ പൊട്ടിവീണും മതിലിടിഞ്ഞ് വീണും നാശ നഷ്ടമുണ്ടായി.കോര്‍പ്പറേഷന്‍ കുറുവ ഡിവിഷനില്‍ ശക്തമായ മഴയില്‍ മതില്‍ തകര്‍ന്ന് രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. തലശ്ശേരി പഴയ ബസ്റ്റാന്റ്, കുയ്യാലി എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കണ്ണൂര്‍ നഗരത്തിലെ പടന്നത്തോട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പയ്യാമ്പലം കടലില്‍ അഴിമുറിക്കല്‍ പ്രവൃത്തി നടത്തി. കടലില്‍ പുലിമുട്ട് കെട്ടിയതിനാല്‍ പടന്ന തോട്ടിലെ വെള്ള ഒഴുകാതെ കെട്ടിക്കിടന്നതാണ് വെള്ളക്കെട്ടിനിടയാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments