ചെറുതോണി: കട്ടപ്പന ഐ.ടി.ഐ ജങ്ഷനിൽ 2 കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. കട്ടപ്പന ഭാഗത്തുനിന്ന് പോയ കാർ ഓട്ടോറിക്ഷയെ മറികടക്കുനതിനിടെ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഈ സമയം ഒട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് കാറിലിടിച്ചു. അപകടത്തിന് കാരണമായ ആൾട്ടോ കാറിന്റെയും ഓട്ടോറിക്ഷയുടെയും മുൻഭാഗം പൂർണമായും തകർന്നു. എതിരേ വന്ന വാഗണറിന്റെ മുൻവശത്തെ ടയർ പൊട്ടിയ നിലയിലാണ്.
കട്ടപ്പന പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തിൽ പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



