Saturday, March 14, 2026
No menu items!
Homeവാർത്തകൾകടപ്ലാമറ്റത്തെ സാംസ്‌കാരിക നിലയം യാഥാർഥ്യമാകുന്നു

കടപ്ലാമറ്റത്തെ സാംസ്‌കാരിക നിലയം യാഥാർഥ്യമാകുന്നു

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മോൻസ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയം പണിയുന്നത്. 2022- 2023 വർഷത്തെ പദ്ധതിയിലൂടെയാണ് നിർമാണം.
മൈലാടുംപാറ വാർഡിൽ 30 സെന്റിൽ 1000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട നിർമാണം. സാംസ്‌കാരിക നിലയത്തോടു ചേർന്ന് കുട്ടികൾക്ക് കളിക്കാനായി പാർക്കും കളിസ്ഥലവും സജ്ജമാക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം ജോസ് കൊടിയംപുരയിടം പറഞ്ഞു.
ഗ്രാമപഞ്ചാത്തിലെ ജനങ്ങൾക്ക് അവരുടെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും വ്യക്തിപരമായ ആഘോഷങ്ങൾക്കും പ്രയോജനപ്പെടുത്താം. ഇതിനായി ഒരു നിശ്ചിത തുക പഞ്ചായത്തിൽ അടയ്ക്കണം. നിലവിൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ പണികളാണ് നടന്നു വരുന്നത്. സാംസ്‌കാരിക നിലയത്തിന്റെ ചുറ്റുമതിൽ നിർമാണത്തിനായി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments