ലോകത്തു നടക്കുന്ന പ്രധാന വാർത്തകളിൽ ഓരോ ഉപയോക്താവിന്റെയും അഭിരുചിക്കനുസരിച്ചുള്ളവ പ്രത്യേകം തിരഞ്ഞുപിടിച്ച് കുഞ്ഞു ഓഡിയോ വാർത്തകളാക്കി ലഭ്യമാക്കുന്ന ഫീച്ചറുമായി ഗൂഗ്ൾ. ‘ഗൂഗ്ൾ ഡിസ്കവറി’ൽ ഉപയോക്താവിന്റെ സെർച്ച് ഹിസ്റ്ററിയും ആക്ടിവിറ്റിയും വിശകലനം ചെയ്ത്, അതിനനുസരിച്ചുള്ള ഏറ്റവും പുതിയ വാർത്തകളുടെ അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകളാണ് നൽകുക. ‘ഡെയ്ലി ലിസൺ’ എന്നു പേരിട്ട പുതിയ പരീക്ഷണം ഒരു വാർത്താ പോഡ്കാസ്റ്റിന് സമാനമാണ്. നിലവിൽ യു.എസിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്.



