കോട്ടൂര്‍: തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ചും സംയുക്തമായി പരിശോധന നടത്തി. അഗസ്ത്യവനമേഖലയിലും ആദിവാസിഊരുകളിലുമാണ് ഓണത്തോടനുബന്ധിച്ച് പരിശോധന നടത്തിയത്. ആദിവാസി കോളനികളിലും മൂന്നാറ്റുമുക്ക് ഇടമലത്തോട്, കക്കുടിത്തോട്, ചോനാമ്പാറ, കൈതോട് തുടങ്ങി വനപ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്. തുടര്‍ ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് എക്സൈസ് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു.



