Sunday, February 15, 2026
No menu items!
Homeവാർത്തകൾഓച്ചിറ പരബ്രഹ്മ ക്ഷേത്രം-പമ്പ സ്‌പെഷ്യൽ സർവ്വീസുകൾ നവംബർ 15 മുതൽ

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം-പമ്പ സ്‌പെഷ്യൽ സർവ്വീസുകൾ നവംബർ 15 മുതൽ

കായംകുളം: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് കായംകുളം ഡിപ്പോ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നും എല്ലാ വർഷവും നടത്തിവരാറുള്ള ഓച്ചിറ-പമ്പ ശബരിമല സ്‌പെഷ്യൽ സർവ്വീസുകൾ നവംബർ 15 (തുലാം 30) മുതൽ ആരംഭിക്കും. ഓച്ചിറയിൽ നിന്നും കായംകുളം-പടനിലം-പന്തളം-പത്തനംതിട്ട-വടശ്ശേരിക്കര-ളാഹ-നിലയ്ക്കൽ വഴി പമ്പയിലേക്ക് ദിവസവും രണ്ട് സർവീസുകൾ വീതം ഓപ്പറേറ്റ് ചെയ്യുവാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിനായി രണ്ട് ബസുകൾ കായംകുളം ഡിപ്പോയ്ക്ക് അനുവദിച്ചു. മുൻവർഷങ്ങളിലേത് പോലെ തന്നെ തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ സർവ്വീസുകളും ക്രമീകരിക്കും. കായംകുളം ഡിപ്പോയിലും ഓച്ചിറ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലും സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുവാനുള്ള കൂപ്പൺ സൗകര്യം ഏർപ്പെടുത്തുന്നത് അടക്കമുള്ള സൗകര്യങ്ങൾ സജ്ജീകരിക്കും. പമ്പ സ്‌പെഷ്യൽ സർവ്വീസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടനെ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി മുൻവർഷങ്ങളിലേത് പോലെ കെ.എസ്.ആർ.ടി.സി പമ്പ-ത്രിവേണി സൗജന്യ സർവ്വീസും, നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും നടത്തും. കൂടാതെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ,കോട്ടയം റെയിൽവേ സ്റ്റേഷൻ, കൊട്ടാരക്കര, തിരുവനന്തപുരം, കുമളി, എറണാകുളം, എരുമേലി, അടൂർ, പത്തനംതിട്ട, തൃശ്ശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയ്ക്ക് സ്‌പെഷ്യൽ സർവ്വീസുകളും പമ്പയിൽ നിന്ന് ദീർഘദൂര സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments