Tuesday, December 23, 2025
No menu items!
Homeവാർത്തകൾഒരു വർഷത്തിനിടെ അടച്ചുപൂട്ടിയത് 2 ലക്ഷം ചെറുകിട പലചരക്ക് കടകൾ

ഒരു വർഷത്തിനിടെ അടച്ചുപൂട്ടിയത് 2 ലക്ഷം ചെറുകിട പലചരക്ക് കടകൾ

ക്വിക്ക് കൊമേഴ്‌സ് കമ്പനികളുടെ വളർച്ചമൂലം ചെറുകിട പലചരക്ക് കടകൾ വലിയ പ്രതിസന്ധി നേരിടുന്നു എന്ന് റിപ്പോർട്ട്. ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്റെ (എഐസിപിഡിഎഫ്) പഠനമനുസരിച്ച്, ഉപഭോക്താക്കൾ അതിവേഗ ഡെലിവറി സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിനാൽ കഴിഞ്ഞ വർഷം രണ്ട് ലക്ഷത്തിലധികം ചെറുകിട പലചരക്ക് കടകൾ അടച്ചു പൂട്ടി. ശരാശരി 5.5 ലക്ഷം രൂപയുടെ പ്രതിമാസ വിൽപ്പനയുള്ള 17 ലക്ഷം സ്റ്റോറുകളുള്ള മെട്രോ നഗരങ്ങളിൽ ആണ് 45% അടച്ചു പൂട്ടലുകൾ സംഭവിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വഴിവിട്ട കച്ചവട രീതിക്ക് തടയിട്ടില്ലെങ്കില്‍ രാജ്യത്തെ ചില്ലറ വില്പന മേഖല തകരും എന്ന് ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments