Sunday, December 21, 2025
No menu items!
HomeCareer / job vacancyഐ.ഡി.ബി.ഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

ഐ.ഡി.ബി.ഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് 2025-26 വർഷത്തേക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർമാരെ (ഗ്രേഡ് ബി) തിരഞ്ഞെടുക്കുന്നു. വിവിധ മേഖല/സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ബാങ്ക് ശാഖകളിലായി ആകെ 600 ഒഴിവുകളുണ്ട്. (ജനറലിസ്റ്റ് 500, ​സ്​പെഷലിസ്റ്റ്-അഗ്രി അസറ്റ് ഓഫിസർ 100) ജനറലിസ്റ്റ് വിഭാഗത്തിൽ കേരളത്തിൽ 30 ഒഴിവുകളാണുള്ളഷ്​. സ്​പെഷലിസ്റ്റ്-അഗ്രി അസറ്റ് ഓഫിസർ ഒഴിവുകൾ ഇന്ത്യയാകെയുള്ളതാണ്. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്.

പ്രാദേശിക ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. ഏതെങ്കിലുമൊരു തസ്തികക്ക് അപേക്ഷിക്കാം. ജനറലിസ്റ്റ് തസ്തികക്ക് ഏതെങ്കിലും ഒരു മേഖലയിലേക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. ബന്ധപ്പെട്ട സംസ്ഥാനത്തെ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന ​ഡൊമിഡൈൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും മനസ്സിലാക്കാനും കഴിയണം. അപേക്ഷിക്കുന്ന മേഖലയിലാവും നിയമനം. തുടക്കത്തിൽ 6.14 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെയാണ് വാർഷിക ശമ്പളം. ജനറലിസ്റ്റ് തസ്തികക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. സ്​പെഷലിസ്റ്റ് തസ്തികക്ക് അഗ്രികൾചർ/ഹോർട്ടികൾചർ/അഗ്രികൾചറൽ എൻജിനീയറിങ്, ഫിഷറി സയൻസ്/എൻജിനീയറിങ്, അഗ്രിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, ഡെയറി സയൻസ്/ടെക്നോളജി/ഫുഡ് സയൻസ്/ടെക്നോളജി/പിസികൾചർ, അഗ്രോഫോറസ്ട്രി, സെറികൾചർ വിഷയങ്ങളിലൊന്നിൽ നാലു വർഷത്തെ ബി.എസ് സി/ബി.ഇ/ബി.ടെക് ബിരുദം 60 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിപെടുന്നവർക്ക് 55 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ മതി. കമ്പ്യൂട്ടർ/ഐ.ടി അനുബന്ധ കാര്യങ്ങളിൽ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 20-25 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷാ സമർപ്പണത്തിനും സെലക്ഷൻ നടപടികളടക്കം കൂടുതൽ വിവരങ്ങൾക്കും http://www.idbibank.in/careers സന്ദർശിക്കേണ്ടതാണ്. അപേക്ഷാ ഫീസ് 1050 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 250 രൂപ. ഓൺലൈനായി നവംബർ 30 വരെ അപേക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments