Friday, December 26, 2025
No menu items!
Homeവാർത്തകൾഎ.എസ്.ചന്ദ്രമോഹനന്‍ ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി

എ.എസ്.ചന്ദ്രമോഹനന്‍ ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി

കുറവിലങ്ങാട്: കോയമ്പത്തൂരില്‍ വെച്ച് നടന്ന 18-ാമത് ദേശീയ യോഗാസന ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ 50 വയസിനു മുകളിലുള്ള വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത എ.എസ്.ചന്ദ്രമോഹനന്‍ (മരങ്ങാട്ടുപിള്ളി) ഒന്നാം സ്ഥാനം നേടി.
പ്രശുഭന്‍ (കോഴിക്കോട് )-നാണ് ഇതേ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. നേരത്തെ നടന്ന സംസ്ഥാനതല മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍ക്കാണ് ദേശീയ നിലവാരത്തിലുള്ള ഈ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അര്‍ഹത ലഭിക്കുക. അതില്‍ 25 വയസിനു മേലുള്ളവരുടെ വിഭാഗത്തില്‍ ചന്ദ്രമോഹനന്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.
ആണ്ടൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയിലെ യോഗ ഇന്‍സ്ട്രക്ടര്‍
അജിത് ആനന്ദനാണ് യോഗ പരിശീലകന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments