Tuesday, December 23, 2025
No menu items!
Homeവാർത്തകൾഎറണാകുളം ജില്ലാ ആയുർവേദ ആശുപത്രി ഇ - ഹോസ്പിറ്റൽ സംവിധാനത്തിലേയ്ക്ക്

എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി ഇ – ഹോസ്പിറ്റൽ സംവിധാനത്തിലേയ്ക്ക്

എറണാകുളം : ഇ – ഹോസ്പിറ്റൽ സംവിധാനം പ്രാവർത്തികമാക്കാൻ എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ്റെ സേവനങ്ങൾ എറണാകുളം സർക്കാർ ആയുർവേദ ആശുപത്രിയിലും ലഭ്യമാകും. ആദ്യഘട്ടത്തിൽ ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷനാണ് ഓൺലൈനാക്കുന്നത്. രോഗികളുടെ സൗകര്യത്തിന് ഏത് സമയത്ത് ഏത് ഡോക്ടറെ ഓപി യിൽ കാണുന്നതിനും സ്ഥാപനത്തിൽ എത്തി രജിസ്റ്റർ ചെയ്യുന്നത് പോലെ മുൻകൂട്ടി ഓൺലൈനായും രജിസ്റ്റർ ചെയ്യുവാൻ ഇതിലൂടെ സാധിക്കും. സ്ഥാപനത്തിൽ  ഉള്ള മരുന്നുകൾ ഉൾപ്പെടെ മനസ്സിലാക്കി രോഗികൾക്ക് മരുന്ന് നിർദേശിക്കുവാനും നിർദ്ദേശങ്ങൾ പ്രിൻ്റ് ചെയ്ത് നൽകുവാനും ഏതു തരം ചികിത്സകൾക്ക് വിധേയമായിട്ടുണ്ടെന്ന് മനസ്സിലാക്കുവാനും തുടർചികിത്സ ആവശ്യമുള്ളവരെ മോണിട്ടർ ചെയ്യുവാനും സാധിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ക്യൂ നിയന്ത്രണങ്ങൾ ബാധകമാകില്ല. 

പദ്ധതിയുടെ ഉദ്ഘാടനം  എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ  ഇന്ന് (02/01/2025) 2 മണിക്ക്  നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ആരോഗ്യ – വിദ്യഭ്യാസ സ്ഥിരം സമിതി  ചെയർമാൻ എം.ജെ ജോമി എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ ആയുർവേദ ആശുപത്രി സി.എം.ഒ  ഡോ. ഷർമദ് ഖാൻ അധ്യക്ഷത വഹിക്കുന്ന  ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരും അംഗങ്ങളും ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളും  പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയായി നടപ്പിലാക്കുന്ന ഗർഭിണികൾക്കും പ്രസവരക്ഷയ്ക്കും വേണ്ടിയുള്ള ആയുർവേദ പദ്ധതിയായ മാതൃവന്ദനം ഇന്ന് 3 മണിക്ക് ടി. ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments