എരുമേലി ഗ്രാമപഞ്ചായത്തിൻ്റെ വൈസ് പ്രസിഡന്റായി സിപിഐ എം എരുമേലി ലോക്കൽ സെക്രട്ടറിയും ശ്രീനിപുരം വാർഡാംഗവുമായ വി.ഐ അജിയെ തിരഞ്ഞെടുത്തു. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട സ്വതന്ത്ര അംഗമായ ഇ.ജെ.ബിനോയ് കോൺഗ്രസ് പിന്തുണയോടെ മൽസരിച്ചെങ്കിലും 2 വോട്ടുകൾക്ക് പരാജയപ്പെട്ടു. അജിക്ക് 12 വോട്ടും ബിനോയിക്ക് 10 വോട്ടും ലഭിച്ചപ്പോൾ പൊരിയൻമല വാർഡംഗമായ കോൺഗ്രസിലെ ലിസി സജിയുടെ വോട്ട് അസാധുവായി.



