Tuesday, February 10, 2026
No menu items!
Homeവാർത്തകൾഎന്റെ കേരളം പ്രദർശന വിപണന മേള (നാഗമ്പടം മൈതാനം) ഇന്നത്തെ (25- 04-2025) പരിപാടികൾ 

എന്റെ കേരളം പ്രദർശന വിപണന മേള (നാഗമ്പടം മൈതാനം) ഇന്നത്തെ (25- 04-2025) പരിപാടികൾ 

രാവിലെ 10.30 ന് : എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമം. ഉച്ചകഴിഞ്ഞ് 1.30 ന് ഭിന്നശേഷി കലാനിപുണരുടെ സംഗമം വൈകിട്ട് 6.30 ന് അക്മ മെഗാഷോ ( മിമിക്രി, ഗാനമേള, ഡാൻസ് ഫ്യൂഷൻ) ലഹരി വിരുദ്ധ സംഗമവും ഭിന്നശേഷി കലാനിപുണരുടെ സംഗമവും ഇന്ന് വെള്ളി ( 25-4-2025)

കോട്ടയം : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ലഹരിവിരുദ്ധസംഗമവും കലാനിപുണരുടെ സംഗമവും ഇന്ന് (25 ഏപ്രിൽ വെള്ളിയാഴ്ച) നടക്കും. രാവിലെ 10.30-ന് നടക്കുന്ന ലഹരിക്കെതിരെ ഒരുമിച്ച് എന്ന സംവാദസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് പാനൽ ചർച്ചയും നടക്കും. മണർകാട് സെന്റ് മേരിസ് ചർച്ച് സൺഡേ സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ മൈം അവതരണവും അരങ്ങേറും.
ഉച്ചയ്ക്ക് 1.30 ന് ഭിന്നശേഷി കലാനിപുണരുടെ സംഗമം നടക്കും.കങ്ങഴയിലെ ഹീരാം ട്രസ്റ്റിലെ ഭിന്നശേഷികാരുടെ ഫാഷൻ ഷോ,പാലാ മരിയ സദൻ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരുടെ ഗാനമേളയും സംഗമത്തിൽ അവതരിപ്പിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments