Tuesday, December 23, 2025
No menu items!
Homeവാർത്തകൾഎണ്ണപലഹാരങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞാൽ പണികിട്ടും; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശം ഇങ്ങനെ

എണ്ണപലഹാരങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞാൽ പണികിട്ടും; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശം ഇങ്ങനെ

തിരുവനന്തപുരം: ഭക്ഷ്യസാധനങ്ങൾ പേപ്പറിൽ പൊതിഞ്ഞാൽ പണികിട്ടും. തട്ടുകട ഉൾപ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ പൊതിയാൻ ഫുഡ് ​ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയൽ മാത്രമെ ഉപയോ​ഗിക്കാൻ പാടുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും പായ്ക്ക് ചെയ്യാനും ശേഖരിച്ച് വെയ്ക്കാനും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ പത്രക്കടലാസുകൾ ഉപയോ​ഗിക്കുന്നത് ലെഡ് പോലെയുള്ള രാസവസ്തുക്കൾ ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരാൻ ഇടയാകുന്ന സാഹചര്യത്തിലാണ് മാർ​ഗ നിർദ്ദേശം.

സമൂസ, പക്കോഡ പോലുള്ള എണ്ണ പലഹാരങ്ങളിലെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ‌ ഉപയോ​ഗിക്കുന്നത് എഫ് എസ് എസ് എ ഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പക്കേജിം​ഗിൽ ഭക്ഷണങ്ങളുടെ ഘടന മാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നതിനാൽ ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിത മാർ​ഗമെന്ന നിലയിൽ ഫുഡ് ​ഗ്രേഡ് കണ്ടെയ്നറുകൾ ഉപയോ​ഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യ സംരഭരരുൾപ്പെടെ പാക്കേജ് മെറ്റീരിയലുകൾ സംബന്ധിച്ച് മാർ​ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ഭക്ഷ്യ സുരക്ഷ പ്രക്രിയയിൽ പങ്കാളികളാകണമെന്നും അറിയിപ്പിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments