മലയിന്‍കീഴ് : മലയിന്‍കീഴില്‍ എം.ടി.അനുസ്മരണവും കഥയരങ്ങും സംഘടിപ്പിച്ചു. മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയും മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യഅധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് അരുണ്‍മച്ചേല്‍ അധ്യക്ഷനായി. നോവലിസ്റ്റ് ജഗദീഷ് കോവളം മുഖ്യപ്രഭാഷണം നടത്തി. നിള സാംസ്‌കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍, ഗ്രന്ഥശാലാ സെക്രട്ടറി രാജേന്ദ്രന്‍ ശിവഗംഗ, നിള സാംസ്‌കാരികവേദി സെക്രട്ടറി പ്രിയാശ്യാം, മാറനല്ലൂര്‍ മോഹനന്‍കുമാര്‍, ശാലിനി നെടുമങ്ങാട്, ഗോപന്‍കൂട്ടപ്പന, ആര്‍.എസ്.പണിക്കര്‍, ഷിബു.എ.എസ്, ദിലീപ് റ്റി.ഐ, സിജു.ജെ.നായര്‍, ജ്യോതീന്ദ്രകുമാര്‍, രവികുമാര്‍, ശ്രീജ.ആര്‍.എസ് എന്നിവര്‍ അനുസ്മരണചടങ്ങില്‍ പങ്കെടുത്തു.



