Tuesday, December 23, 2025
No menu items!
Homeവാർത്തകൾഎം ജി സർവ്വകലാശാല വാർത്തകൾ

എം ജി സർവ്വകലാശാല വാർത്തകൾ

കോട്ടയം: എം.ജി പരീക്ഷാഫലം ഒന്നും രണ്ടും സെമസ്റ്റര്‍ സി.ബി.സി.എസ് ബി.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മാര്‍ച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നവംബര്‍ 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ studentportal.mgu.ac.in ല്‍. അപേക്ഷ ക്ഷണിച്ചു സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസിലെ വൊക്കേഷനല്‍ റിഹാബിലിറ്റേഷന്‍ സെന്‍ററില്‍ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പരിചരണജോലി ചെയ്യാന്‍ താൽപമുള്ളവരില്‍നിന്ന് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഏഴാം ക്ലാസ് പാസായിരിക്കണം, 2025 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. സ്പെഷല്‍ സ്കൂള്‍ പ്രവൃത്തി പരിചയം നിര്‍ബന്ധം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഭരണവിഭാഗം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ക്ക് (1) നവംബര്‍ 17ന് മുമ്പ് നല്‍കണം. പ്രാക്ടിക്കല്‍ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് (ബാച്ലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി, ബി.എസ് സി അപ്പാരല്‍ ആൻഡ് ഫാഷന്‍ ഡിസൈന്‍ മോഡല്‍-3 (പുതിയ സ്ക്കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 17 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍. പരീക്ഷക്ക് അപേക്ഷിക്കാം ഒന്നാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് (പുതിയ സ്ക്കീം-2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് നവംബര്‍ 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ നവംബര്‍ 13 വരെയും സൂപ്പര്‍ ഫൈനോടെ നവംബര്‍ 14 വരെയും അപേക്ഷ സ്വീകരിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments