എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. അലവൻസ്, പെൻഷൻ എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ ശമ്പളം 1,00,000 രൂപയിൽ നിന്ന് 1,24,000 രൂപയായിട്ടാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രതിദിന അലവൻസ് 2000 രൂപയിൽ നിന്ന് 2500 ആക്കി ഉയർത്തി. പ്രതിമാസ ശമ്പളത്തിൽ 24000 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. 2024 ഏപ്രിൽ 1 മുതൽ ഇതിന്റെ അനുകൂല്യം ലഭിക്കും. പാർലമെന്റ് അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായി.
1954 ലെ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്, കൂടാതെ 1961 ലെ ആദായനികുതി നിയമത്തിൽ വിവരിച്ചിരിക്കുന്ന ചെലവ് പണപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കിയുള്ളതുമാണ്