Thursday, February 12, 2026
No menu items!
Homeവാർത്തകൾഉന്നാവില്‍ ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു

ഉന്നാവില്‍ ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു

ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിനുസമീപം ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പടെയുള്ള 18 പേരുടെ മരണം സ്ഥിരീകരിച്ചു. ബസ് പാല്‍ കയറ്റി വരികയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന്പുലർച്ചെ ലക്നൗ– ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു അപകടം.

19 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കാനും ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments