Wednesday, February 11, 2026
No menu items!
Homeവാർത്തകൾഇസിഎച്ച്എസ് -ൽ വിവിധ തസ്തികകളിലായി 172 ഒഴിവുകൾ.

ഇസിഎച്ച്എസ് -ൽ വിവിധ തസ്തികകളിലായി 172 ഒഴിവുകൾ.

തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റേഷൻ ആസ്ഥാനമായ എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീ (ഇസിഎച്ച്എസ്) മിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ.

കേരളത്തിലും തമിഴ് നാട്ടിലുമായി പത്ത് തസ്തികകളിലായി 172 ഒഴിവുകളാണ് ഉള്ളത്.
ഓഫീസർ ഇൻ പോളി ക്ലിനിക്ക്, ഗൈനക്കോളജിസ്റ്റ്,മെഡിക്കൽ സ്പെഷ്യലിസ്റ്റ്,മെഡിക്കൽ ഓഫീസർ, ദന്തൽ ഓഫീസർ,ദന്തൽഹൈജീനിസ്റ്റ്,റേഡിയോഗ്രാഫർ,ഫിസിയോതെറാപ്പിസ്റ്റ്,നഴ്സിങ് അസിസ്റ്റന്റ്,ഫാർമസിസ്റ്റ്,ലബോറട്ടറി അസിസ്റ്റന്റ്,ലബോറട്ടറി ടെക്നീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ,ഡ്രൈവർ,സഫായിവാല,വനിതാ അറ്റൻഡന്റ്, ചൗക്കിദാർ,പ്യൂൺ,ക്ലാർക്ക്/ഡേറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

തിരുവനന്തപുരം, കിളിമാനൂർ,കൊല്ലം, കൊട്ടാരക്കര,റാന്നി, പത്തനംതിട്ട,ചങ്ങനാശ്ശേരി, മാവേലിക്കര, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ നാഗർകോവിൽ, തൂത്തുക്കിടി എന്നിവിടങ്ങളിലുമുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പ്രായപരിധി, യോഗ്യത, ശമ്പളം, ജോലി സമയം എന്നിവ തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും. പാർട്ട് ടൈം ജോലിയും ഫുൾ ടൈം ജോലിയും ഇതിൽ ഉൾപ്പെടുന്നു. മണിക്കൂർ വേതനം മുതൽ മാസ ശമ്പളം വരെയുള്ള നിയമനമാണ് ഉൾപ്പെടുന്നത്.

വിജ്ഞാപനത്തിനൊപ്പമുള്ള എഡിറ്റ് ചെയ്യാവുന്ന പി ഡി എഫ് ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ടൈപ്പ് ചെയ്ത് പൂരിപ്പിക്കണം. അതിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ പതിപ്പിച്ച ഒരു പ്രിന്റ് കോപ്പി ഫെബ്രുവരി 10 നകം (10-02-2926) ഇസിഎച്ച് എസ് ആസ്ഥാനത്ത് ലഭിക്കണം.

വിശദവിവരങ്ങൽക്ക് വെബ് സൈറ്റ് സന്ദർശിക്കുക

https://www.echs.gov.in/job%20vacancies
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments