ഇറാന്റെ പ്രമുഖ തുറമുഖത്ത് കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. സ്ഫോടനത്തില്‍ 280 പേര്‍ക്ക് പരുക്കേറ്റു. ഷാഹിദ് രാജേ പോര്‍ട്ട് ഡോക്കിന്റെ ഭാഗത്തായാണ് സ്ഫോടനമുണ്ടായതെന്നും തീയണയ്ക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രാദേശിക തുറമുഖ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയാണ് ഷാഹിദ് രാജേയിലാണ്. ഏറ്റവും അത്യാധുനികമായ കണ്ടെയ്നറാണ് ഇറാന്. ഇത് ബന്ദാര് അബ്ബാസിന് പടിഞ്ഞാറ് നിന്നും 23 കിലോമീറ്റര്‍ അകലെയാണ്. നാലോളം റാപിഡ് റെസ്പോണ്‍സ് ടീമാണ് സ്ഫോടനത്തെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയത്. നിരവധി കണ്ടെയ്നറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.