Saturday, March 21, 2026
No menu items!
Homeവാർത്തകൾഇരട്ടയാറിൽ വാഹനമിടിച്ച് നാല് വയസുകാരൻ മരിച്ചു

ഇരട്ടയാറിൽ വാഹനമിടിച്ച് നാല് വയസുകാരൻ മരിച്ചു

ഇരട്ടയാർ: ഇരട്ടയാറിൽ വാഹനമിടിച്ച് നാല് വയസുകാരൻ മരിച്ചു. ഇരട്ടയാർ നാല് സെന്റ് നഗറിൽ ഉഴത്തിൽ അനൂപ് മാലതി ദമ്പതികളുടെ മകൻ നാല് വയസുള്ള ശ്രാവൺ ആണ് മരിച്ചത്.

ഞായറാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ള അയൽവാസിയായ പള്ളിപ്പറമ്പിൽ അമ്മിണിയുടെ വീട്ടിൽ കുടുംബശ്രീയുടെ യോഗം കൂടുന്നതിനിടെ വാഹനവുമായെത്തിയ അയൽവാസിയായ സന്തോഷ് റോഡിൽ വാഹനം നിർത്തി ശ്രാവണിന്റെ അമ്മക്ക് പണം നൽകുന്നതിനിടെ കുട്ടി വാഹനത്തിന്റെ മുൻപിൽ ചെന്ന് നിൽക്കുകയും ഇത് അറിയാതെ സന്തോഷ് വാഹനമെടുത്തപ്പോൾ അപകടം സംഭവിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തേത്തുടർന്ന് കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രാവണിന്റെ ജീവൻ രക്ഷിക്കാനായില്ല. കട്ടപ്പന പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. രണ്ടാം ക്ലാസുകാരി വൈഗ സഹോദരിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments