ന്യൂഡൽഹി: എൻജിനിയറിങ്,ഗവേഷണ വിദ്യാർത്ഥികൾക്കായി സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംരംഭമാണ് ഇന്ത്യൻ ആർമി ഇന്റേൺഷിപ്പ് പ്രോഗ്രാം (IAIP). അടുത്തവർഷം ആരംഭിക്കുന്ന ഇന്ത്യൻ ആർമി ഇന്റേൺഷിപ്പ് പ്രോഗ്രാം (IAIP)2025-ലേക്ക് ഇന്ത്യൻ ആർമി അപേക്ഷകൾ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന ഇന്റേണുകൾക്ക് ന്യൂഡൽഹിയിലും ബെംഗളൂരുവിലും മിഷൻ-ക്രിട്ടിക്കൽ ഡിഫൻസ് സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിചയം ലഭിക്കും.
‘ബിയോണ്ട് സിലോസ്, ബിയോണ്ട് ലിമിറ്റ്സ്’ (‘Beyond Silos, Beyond Limits) എന്ന പേരിൽ ബ്രാൻഡ് ചെയ്തിരിക്കുന്ന ഈ പരിപാടി, യുവ സാങ്കേതിക വിദഗ്ധരെ നൂതന പ്രതിരോധ നവീകരണ പദ്ധതികളിൽ ബന്ധപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആർമി ടെക്നോളജി സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സാധിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഇന്റേണികൾക്ക് പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
സുരക്ഷിതവും ദൗത്യ നിര്‍ണായകവുമായ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം ലഭിക്കുന്ന നിലയിലാണ് ഇന്റേണ്‍ഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൈനിക ടീമുകളുമായി നേരിട്ട് പ്രവര്‍ത്തിക്കാനും പ്രതിരോധത്തില്‍ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഷയങ്ങളിൽ പങ്കെടുക്കാനുമുള്ള സവിശേഷ അവസരം ഇതുവഴി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.
എഐ ആൻഡ് എംഎൽ, ഡേറ്റാ സയൻസ്, സോഫ്റ്റ്‌വെയർ എൻജിനിയറിങ് എന്നിവയിൽ എംടെക് – പഠിക്കുന്നവർ അല്ലെങ്കിൽ കോഴ്സ് പൂർത്തിയാക്കിയവർ
എഐ ആൻഡ് എംഎൽ, ഡെവ്സെക്കോപ്സ്, സോഫ്റ്റ്‌വെയർ എൻജിനിയറിങ്, അല്ലെങ്കിൽ ബിഗ് ഡേറ്റാ എന്നിവയിൽ പിഎച്ച്ഡി ഗവേഷകർ
ഇന്റേൺഷിപ്പ് കാലാവധിയും സ്ഥലങ്ങളും
ഇന്റേൺഷിപ്പ് ആകെ കാലയളവ് 75 ദിവസമാണ്. 2026 ജനുവരി 12 ന് ആരംഭിച്ച് 2026 മാർച്ച് 27 ന് ഇന്റേൺഷിപ്പ് അവസാനിക്കും.
ന്യൂഡൽഹിയിലോ ബെംഗളൂരുവിലോ ആയിരിക്കും ഇന്റേണുകളെ നിയമിക്കുക.
അപേക്ഷിക്കേണ്ട വിധം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി QR കോഡ് സ്കാൻ ചെയ്‌തോ ലിങ്ക് വഴിയോ ഓൺലൈനായി അപേക്ഷിക്കാം.
സംശയങ്ങൾ പരിഹരിക്കാൻ, അപേക്ഷകർക്ക് iaip2025.dgis@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാം.
അക്കാദമിക് പശ്ചാത്തലം, സാങ്കേതിക കഴിവുകൾ, പ്രോജക്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് .
ഇന്ത്യൻ ആർമി ഇന്റേൺഷിപ്പ് പ്രോഗ്രാം (IAIP) 2025-ന് അപേക്ഷിക്കാനുള്ള നേരിട്ടുള്ള ഫോം.
👇
https://docs.google.com/forms/d/e/1FAIpQLSe7Aoz5mG-Oo51znXzHIyRsxEQm6KAJnl4F38yfiARowwAfrw/viewform?pli=1
അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 21 ആണ്.



