ചെറു തോണി: രണ്ടാമതും ഇടുക്കി പാർലമെന്റിലേക്ക് തിരഞ്ഞെടുത്ത ഡീൻ കുര്യക്കോസ് എം.പിയെയും പുതുതായി ചുമതലയേറ്റ തൊടുപുഴ മുനിസിപ്പല്‍ ചെയർപേർസണ്‍ സബീന ബിഞ്ചുവിനെയും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു.
തൊടുപുഴയില്‍ നിന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഷമീർ അഹമ്മദിനെയും സംസ്ഥാനത്തെ മികച്ച അസോസിയേഷനായി തിരഞ്ഞെടുക്കപ്പെട്ട പെരിക്കോണി റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയും എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എ ഇക്കണോമിക്സില്‍ ഒന്നാം റാങ്ക് നേടിയ മർച്ചന്റ്സ് അസോസിയേഷനിലെ അംഗമായ സെന്റ് ജോർജ് കടയുടമ സോയിയുടെ മകള്‍ എയ്ഞ്ചല്‍ മേരി സോയിയെയും ആദരിച്ചു. പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍, ജനറല്‍ സെക്രട്ടറി സി.കെ. നവാസ് സ്വാഗതം ആശംസിച്ചു. അവാർഡ് ജേതാക്കളായ ഷമീർ അഹമ്മദ്, എയ്ഞ്ചല്‍ മേരി സോയി, പെരുക്കോണി റെസിഡൻസ് അസോസിയേഷൻ ഭാരവാഹികള്‍ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷെരീഫ് സർഗ്ഗം നന്ദിയും പറഞ്ഞു.