ഇടുക്കി: പാമ്പനാർ കല്ലാർ കവലയിൽ നിന്നും പരുന്തുംപാറക്ക് പോകുന്ന വഴിയുടെ മുകൾഭാഗത്ത് പുൽമേട്ടിൽ ആണ് നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നത്. മൂന്നാർ നീലഗിരി എന്നിവിടങ്ങളിൽ കാണുന്ന നീലക്കുറിഞ്ഞിയുടെ ഉപവിഭാഗമാണ് ഇവിടെ കാണപ്പെടുന്നത്. മേടുകളിൽ കാണപ്പെടുന്നതിനാൽ മേട്ടുകുറിഞ്ഞി എന്നും ഇതിനെ വിളിക്കാറുണ്ട്. ഒരു വർഷം മുതൽ 16 വർഷം വരെയുള്ള കാലങ്ങളിൽ പൂക്കുന്ന ചെടികളും ഇവിടെയുണ്ട്. മഴയില്ലെങ്കിൽ മൂന്നുമാസം വരെ ഈ പൂക്കൾ നിൽക്കാറുണ്ട്. നിരവധി ആളുകളാണ് ഈ പൂവസന്തം കാണുന്നതിനുവേണ്ടി പരുന്തും പാറയിൽ ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്.



