എറണാകുളം: ആലപ്പുഴ അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ വന്‍ ഗതാഗതക്കുരുക്ക്. കുമ്പളം ടോള്‍ പ്ലാസ മുതല്‍ അരൂര്‍ ക്ഷേത്രം ജംക്ഷന്‍ വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പുലര്‍ച്ചെ 4.00 മുതല്‍ ഇവിടെ ഗതാഗതകുരുക്കാണ്. ചന്തിരൂര്‍ മുതല്‍ അരൂര്‍ ജങ്ഷന്‍ വരെ ഗതാഗതകുരുക്ക് രൂക്ഷമാണ്. അരൂര്‍ പാലത്തിലടക്കം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു.
ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ ഈ മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.രാവിലെയും ഗതാഗതകുരുക്ക് തുടരുകയാണ്. കുരുക്കഴിക്കാന്‍ പൊലീസ് ഇടപെട്ടില്ലെന്നും പരാതിയുണ്ട്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇവിടെ ഗതാഗതക്കുരുക്കുണ്ടായിരിക്കുന്നത്.
പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നതിനപ്പുറം രൂക്ഷമായ ഗതാഗതകുരുക്കാണ് ഇവിടെ. കുമ്പളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും തോപ്പുംപടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഒരേസമയം അരൂര്‍ ബൈപ്പാസ് ജങ്ഷനില്‍ എത്തുകയും തുടര്‍ന്ന് ഗതാകുരുക്കുണ്ടാകുകയാണ്. പിന്നീട് വാഹനങ്ങളുടെ നീണ്ട നിരയാകുകയാണ്



