ആലത്തൂർ: ആലത്തൂർ-കോഴിക്കോട് പ്രധാന പാതയിൽ പട്ടിപ്പറമ്പ് മേലുപുറത്താണ് മരം അടിവശം മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ എപ്പോൾ വേണമെങ്കിലും മരം നിലം പതിക്കുമെന്ന അവസ്ഥയിലാണ് ഉള്ളത്. മരം വീണാൽ റോഡ് തകർന്ന് ഗതാഗതം തടസപെടാനും സാധ്യത കൂടുതലാണ്
വലിയൊരു അപകടം സംഭവിക്കും മുന്നെ അധികൃതർ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസിയായ ഷിബു പറഞ്ഞു.



